പോസ്റ്റുകള്‍

അച്ഛന് വികൃതി കൂടി  ഇന്നലെ എങ്ങോ കളഞ്ഞു പോയത്രേ.  കൊടുത്ത ഭക്ഷണം  കമഴ്ത്തി കളഞ്ഞു പോൽ.  കാണാതെ മുറിക്കുള്ളിൽ  മൂത്രമൊഴുക്കി അതിൽ  കളിച്ചു തളർന്നപ്പോൾ,  കുപ്പായക്കുടുക്ക് മുട്ടായി എന്ന് ചവച്ചിറക്കിയെന്നമ്മ.  ഉച്ചയൂണിറക്കി കൈ കഴുകുമ്പോൾ,  എനിക്കൊന്നും തന്നില്ലെന്ന്  കരഞ്ഞു വിളിച്ചു പോലും.  പേരറിയാതെ വന്നപ്പോൾ  പേരക്കുട്ടികളോട്  "കുഞ്ഞൻ" ന്ന് പേര്  പറഞ്ഞെന്നവർ ചിരിച്ചു.  അച്ചനെ കളഞ്ഞു പോയെപ്പോഴോ  "ഇനി വരില്ലായിരിക്കും " അമ്മ കരഞ്ഞു. (ഓർമവേര് )
Those who want to read me  go thru my lines...